Skip to content


ട്രോളുകളുടേ ജനാധിപത്യം – മനോരമ ന്യൂസിലെ നിയന്ത്രണരേഖയിൽ

മനോരമ ന്യൂസിലെ നിയന്ത്രണരേഖയിൽ ട്രോളുകളുടേ ജനാധിപത്യം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഐ.സി.യു. വിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വി.ടി ബൽറാം, ഉഴവൂർ വിജയൻ, വി.വി രാജേഷ്, ആർദ്ര നമ്പ്യാർ , സുഭാഷ് നായർ എന്നിവരും പങ്കെടുത്തിരുന്നു

Posted in Hactivism, International Chalu Union, Tv Discussion, Video.


നെറ്റ്‌ന്യൂട്രാലിറ്റി: ഉപയോക്താക്കളുടെ വിജയം

സൗത്ത് ലൈവില്‍ പ്രസിദ്ധീകരിച്ചത്

വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിവിധതരത്തില്‍ വിലയീടാക്കുന്നത് (ഡിഫറന്‍ഷ്യല്‍ പ്രൈസിങ്) നിരോധിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI) കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനം ആഗോളതലത്തില്‍ പ്രശംസ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്.   ‘ഇന്റര്‍നെറ്റ് ചിലരുടെ മാത്രം കുത്തകയാവാന്‍ അനുവദിക്കില്ല’ എന്ന്  ട്രായ് വിജ്ഞാപനത്തെ അനുകൂലിച്ചുകൊണ്ട് കമ്യൂണിക്കേഷന്‍സ് മന്ത്രിയായ രവിശങ്കര്‍ പ്രസാദും രംഗത്തെത്തിയതും ആശാവഹമാണ്.

തരംഗങ്ങളെ കുത്തകവത്കരിക്കപ്പെടുന്ന തരത്തിലേക്കെത്തിക്കുമായിരുന്ന അവസ്ഥയാണ് ട്രായ് വിജ്ഞാപനത്തിലൂടെ തടയപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള പ്രസ്തുത വിജ്ഞാപനം പലതരത്തിലും സവിശേഷമായ ഒന്നാണ്. വിവിധ തരത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളേയും കമ്പനികളേയും  സംബന്ധിച്ചും ആഗോളതലത്തിലുള്ള നെറ്റ്‌ന്യൂട്രാലിറ്റി സംവാദങ്ങളെ സംബന്ധിച്ചും ഈ വിജ്ഞാപനം പ്രസക്തമാവുന്നത് എങ്ങിനെ എന്ന് ഒന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

 • ചില വെബ്‌സൈറ്റുകള്‍ മാത്രം ഇന്റര്‍നെറ്റ് എന്ന പേരില്‍ സൗജന്യമായോ, കുറഞ്ഞ തുക ഈടാക്കിയോ നല്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് മുഴുവനായി സൗജന്യമായി നല്കുന്നതിനു തടസ്സങ്ങളൊന്നും തന്നെയില്ല.
 •  ദുരന്തങ്ങള്‍പോലെയുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം നിബന്ധനകള്‍ക്ക് വിധേയമായി അടിയന്തര സേവനങ്ങളിലേയ്ക്കുള്ള ആക്‌സസ് പണം കുറച്ചോ സൗജന്യമായോ ലഭ്യമാക്കാനും ടെലകോം കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്
 • ഇപ്പോഴത്തെ പോളിസി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃപരിശോധിക്കുന്നതാണ്.

ഡിഫറന്‍ഷ്യല്‍ പ്രൈസിങ് നിരോധം എന്ത്?

Prohibition of Discriminatory Tariffs for Data Services Regulations, 2016 എന്ന പേരില്‍ അറിയപ്പെടുന്ന വിജ്ഞാപനമാണ് ട്രായി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു.

1.  സര്‍വ്വീസ് പ്രൊവൈഡര്‍മാരാരും തന്നെ ഉള്ളടക്കത്തിനനുസരിച്ചുള്ള വിവേചനത്തോടു കൂടി ഡാറ്റാ സര്‍വ്വീസുകള്‍ക്ക് വിലയോടെയോ അല്ലാതെയോ ഉള്ള താരിഫുകള്‍ ഈടാക്കരുത്.

2.  ഉള്ളടക്കത്തിനനുസരിച്ചുള്ള വിവേചനത്തോടുകൂടിയ വിലയോടെയോ അല്ലാതെയോ ഉള്ള താരിഫുകള്‍ ഈടാക്കുന്ന തരത്തിലുള്ള കോണ്ട്രാക്റ്റുകളിലോ, എഗ്രിമെന്റുകളിലോ, വ്യവസ്ഥകളിലോ   അത് എന്ത് പേരിലുള്ളതായാലും സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ ഏര്‍പ്പെടാന്‍ പാടില്ല.
അതേ സമയം ഈ റെഗുലേഷനെ മറികടക്കുക എന്ന ഉദ്ദേശത്തോടുകൂടിയല്ലാതെയുള്ള ക്ലോസ്ഡ് ഇലക്ട്രോണിക്! കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളിലേക്ക് നല്കപ്പെടുന്ന ഡാറ്റാ സര്‍വ്വീസുകള്‍ക്ക് ഈ റെഗുലേഷന്‍ ബാധകമായിരിക്കുകയില്ല.

3. ഏതെങ്കിലും സര്‍വ്വീസ് പ്രൊവൈഡര്‍ ഈ റെഗുലേഷന്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അതോറിറ്റിക്കായിരിക്കും.

(വിജ്ഞാപനം പൊതുജനങ്ങള്‍ക്ക് മനസിലാക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള ഏകദേശ പരിഭാഷയാണ് മുകളില്‍ നല്കിയിരിക്കുന്നത്.  നിയമപരമായ ആവശ്യങ്ങള്‍ക്ക് ട്രായി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ യഥാര്‍ത്ഥ കോപ്പിഉപയോഗിക്കേണ്ടതാണ്)

പ്രകൃതിക്ഷോഭങ്ങള്‍ പോലെയുള്ള ദുരന്താവസരങ്ങളില്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഈ വിജ്ഞാപനത്തെ മറികടന്ന് അവശ്യ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ അത്തരം അവസരങ്ങളില്‍ ഏഴു ദിവസത്തിനകം ട്രായിയെ രേഖാമൂലം അറിയിക്കേണ്ടുന്നതും, അതുമായി ബന്ധപ്പെട്ട അവസാന തീരുമാനം ട്രായ് കൈക്കൊള്ളുന്നതുമാണ്.

കുത്തകകള്‍ക്ക് തിരിച്ചടി
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഇനിയും ലഭ്യമാവേണ്ടിയിരിക്കുന്നു. വിവിധ സര്‍ക്കാര്‍-സര്‍ക്കാരേതര സംരംഭങ്ങളുടെ ഭാഗമായി സമീപഭാവിയില്‍ ഇന്റര്‍നെറ്റിനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ വരുന്നതിലൂടെ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ വരുമാനവര്‍ദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വാഭാവികമായും ഈ ജനങ്ങള്‍ പരിചയപ്പെടുന്ന ആദ്യത്തെ ബ്രാന്റ് തങ്ങളുടേതാവണമെന്നും, ഇവരുടെ ഇന്റര്‍നെറ്റ് ഉപയോഗം തങ്ങളുടെ വരുതിയിലാക്കണമെന്നും വന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളും  കാമ്പൈനുകളുമാണ് ഒളിഞ്ഞും തെളിഞ്ഞും വന്‍ കമ്പനികള്‍ വിഭാവന ചെയ്തിരിക്കുന്നത്. എയര്‍ടെല്ലിന്റെ എയര്‍ടെല്‍ സീറോ, ഫേസ്ബുക്കിന്റെ ഫ്രീബേസിക്!സ് എന്നിവ ഇവയില്‍ ചിലതുമാത്രം.  തിരഞ്ഞെടുത്ത വെബ്സൈറ്റുകള്‍ മാത്രം സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ തങ്ങളുടെ ബ്രാന്റിന്റെ ആശ്രിതരാക്കാമെന്നുള്ള കണക്കു കൂട്ടലുകളാണ് ഈ വിജ്ഞാപനത്തിലൂടെ വ്യര്‍ത്ഥമായിരിക്കുന്നത്. വിവിധ സേവനങ്ങള്‍ക്ക് വിവിധ നിരക്കുകള്‍ ഈടാക്കി ലാഭം വര്‍ദ്ധിപ്പിക്കാമെന്ന ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ ആഗ്രഹവും ഇനി നടക്കില്ല. ട്രായ് വിജ്ഞാപനത്തില്‍ നിരാശനാണ് എന്ന മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ പ്രസ്താവനയും, ഇന്റര്‍നെറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനു ഈ വിജ്ഞാപനം തടസ്സമാവും എന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാടും അവരുടെ മോഹഭംഗത്തെ സൂചിപ്പിക്കുന്നു. അതേസമയം ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, നാസ്‌കോം മുതലായ സംഘടനകളും, ബ്രോഡ്കാസ്റ്റര്‍മാരായ സോണി പിക്ചേഴ്‌സും സീ ഗ്രൂപ്പും മറ്റും  വിജ്ഞാപനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

ലോകോത്തരമായ വിജ്ഞാപനം
നിരവധി കാര്യങ്ങളാല്‍ ലോകോത്തരമായിട്ടുള്ള ഒരു വിജ്ഞാപനമാണ് ഇത്. ഈ വിജ്ഞാപനം അമേരിക്കയിലെ സമാനമായ വിജ്ഞാപനത്തേക്കാള്‍ ശക്തമായതാണെന്ന് ലോകമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. ഇന്ത്യയിലാദ്യമായിട്ടാണ് ഒരു ഗവണ്‍മെന്റ് എന്റിറ്റി ഒരു വിജ്ഞാപനത്തിലൂടെ ഇന്റര്‍നെറ്റിനെ കൃത്യമായി നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത്. തികച്ചും ജനകീയമായ രീതിയില്‍ ജനങ്ങളില്‍ നിന്നും സ്റ്റേക്ഹോള്‍ഡര്‍മാരില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയും അവ യഥാവിധം ചര്‍ച്ച ചെയ്യുകയും ചെയ്തതിനുശേഷമാണ് ട്രായ് ഇങ്ങിനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ മറ്റു ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. 2010 ല്‍ നെറ്റ് ന്യൂട്രാലിറ്റി ജെനറല്‍ ടെലി കമ്യൂണിക്കേഷന്‍സ് നിയമാവലിയുടെ ഭാഗമാക്കിക്കൊണ്ട് ചിലി ആണ് ആദ്യമായി നിയമപരമായി നെറ്റ്‌ന്യൂട്രാലിറ്റിയെ പിന്തുണച്ച രാജ്യം, 2014 ല്‍ സീറോ റേറ്റിങ്ങും ചിലിയില്‍ നിരോധിക്കപ്പെടുകയുണ്ടായി. 2012 ല്‍ നെറ്റ് ന്യൂട്രാലിറ്റി നിയമം കൊണ്ടുവന്ന നെതര്‍ലാന്റ്‌സ്, നെറ്റ്‌ന്യൂട്രാലിറ്റിയെ നിയമം മൂലം പിന്തുണക്കുന്ന യൂറോപ്പില്‍ ആദ്യത്തെയും ലോകത്ത് രണ്ടാമത്തെയും രാജ്യമായി മാറി. തുടര്‍ന്ന് 2014 ല്‍ ഡിഫറന്‍ഷ്യല്‍ പ്രൈസിങ് നിരോധിച്ചുകൊണ്ട് ബ്രസീലും രംഗത്തെത്തി. അടുത്തതായി നെറ്റ് ന്യൂട്രാലിറ്റി നിയമം പ്രഖ്യാപിച്ചുകൊണ്ട് യു.എസില്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ മുന്നോട്ടുവന്നു. എന്നാല്‍ ഓരോ സീറോ റേറ്റിങ് പദ്ധതികളേയും പ്രത്യേകം പരിഗണിച്ച് പരിശോധിച്ചതിനുശേഷം തീരുമാനമെടുക്കും എന്ന FCC നിലപാട് എതിര്‍പ്പുകളേറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങിനെ ഒന്നടങ്കം നിരോധിച്ചുകൊണ്ടുള്ള ട്രായ് വിജ്ഞാപനത്തെ വേള്‍ഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബര്‍ണേഴ്‌സലി അടക്കമുള്ള വിദഗ്ദ്ധരും ലോകത്താകമാനമുള്ള നെറ്റ്‌ന്യൂട്രാലിറ്റി ആക്റ്റിവിസ്റ്റുകളും പ്രധാന മാധ്യമങ്ങളുമെല്ലാം സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളേയും സിറ്റിസന്‍ ജേണലിസ്റ്റുകളേയും മറ്റ് സ്വതന്ത്ര ഓണ്‍ലൈന്‍ സംരംഭങ്ങളേയുമൊക്കെ സംരക്ഷിക്കുന്ന രീതിയിലുള്ളതാണ് വിജ്ഞാപനം. വിജ്ഞാപനത്തില്‍ ഉപയോക്താവിനെ പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ സാധാരണഗതിയില്‍ He എന്നതിനു പകരം  She  എന്നുപയോഗിച്ചിരിക്കുന്നതിനേയും സൈബര്‍ലോകം സ്വാഗതം ചെയ്യുന്നു.

 

പൂര്‍ണ്ണമായ നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള സമരത്തിന്റെ വലിയൊരു ഭാഗം ഇതോടെ തീര്‍ന്നിരിക്കുകയാണ്. എന്നിരിക്കിലും, സ്‌കൈപ്പ്, വാട്ട്‌സാപ്പ്, വൈബര്‍ പോലെയുള്ള  VoIP സേവനങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും, ലൈസന്‍സ് ഇല്ലാത്ത ഇത്തരം സേവനങ്ങളുപയോഗിക്കുമ്പോള്‍ കൂടുതല്‍ വിലയീടാക്കാന്‍ അനുവദിക്കണമെന്നുമുള്ള ടെലികോം സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ ആവശ്യവും, വിവിധ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ വിവിധതരത്തിലുള്ള വേഗത ക്രമീകരിക്കുന്നതും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഇനിയും തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. അത്തരം  കാര്യങ്ങളിലും ട്രായ് ഉപയോക്തൃപക്ഷം ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനായി ശബ്ദമുയര്‍ത്തേണ്ട അവസരങ്ങളില്‍ നെറ്റ്ന്യൂട്രാലിറ്റിക്കായി ഇക്കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ കാംപൈനുകളിലെന്നപോലെത്തന്നെ ശക്തമായി നമുക്ക് നിലകൊള്ളാം.

 

Posted in Democracy, Hactivism, Internet Freedom, People, Published Elsewhere, മലയാളം.

Tagged with , , , , , , , .


Malayalam Input in debian jessie (Gnome 3.14.4 , Ibus)

I recently updated to Debian Jessie. and found out that my earlier setup of ibus doesn’t work anymore.

After digging a bit, I could fix the problem. noting it down here for future reference.

 •  Install ibus ibus-gtk ibus-gtk3 ibus-m17n libreoffice-gtk

apt-get install ibus ibus-gtk ibus-gtk3 ibus-m17n libreoffice-gtk

 • Enable ibus input in “Input Method” app

 

Screenshot from 2016-02-04 10:30:17

Screenshot from 2016-02-04 10:30:44

Screenshot from 2016-02-04 10:31:16

 • Restart x server

service gdm restart

 • Go to “Region and language” and add a convenient malayalam input method (swanalekha or mozhi or inscript) in the input section
 • Go to “Keyboard”  app and in the Shortcuts section, update a convenient shortcut to switch between the input methods.

And Happy Typing

 

Posted in Debian, Input, keyboard, smc, മലയാളം.

Tagged with , , , , .


Phone in program on AIR fm

കൊച്ചി ആകാശവാണി എഫ്.എമ്മിലെ സഹയാത്രിക എന്ന ഫോണ്‍ ഇന്‍  പരിപാടിയില്‍ നെറ്റ് ന്യൂട്രാലിറ്റിയെയും ഫ്രീ ബേസിക്സിനേയും പറ്റി സംസാരിക്കുകയും ശ്രോതാക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.  ശബ്ദരേഖ ചുവടെ.

 

Posted in Audio, Democracy, Freedom, Hactivism, Internet Freedom, People.

Tagged with , , , .


ഫ്രീബേസിക്‌സ്: എന്തിന് ഈ വിലങ്ങ് സ്വയം അണിയണം?

സൗത്ത് ലൈവില്‍ പ്രസിദ്ധീകരിച്ചത്

എന്താണ് നെറ്റ് ന്യൂട്രാലിറ്റി?

അടിസ്ഥാനപരമായി ഒരു ഇന്റർനെറ്റ് ഉപയോക്താവ് ഉപയോഗിക്കുന്നത് ഡാറ്റയാണ്.  വീഡിയോ, ഓഡിയോ, ചിത്രങ്ങൾ, വെബ് പേജുകൾ(ടെക്സ്റ്റ്) എന്നിവയൊക്കെ ഡാറ്റയാണ്. ഓരോരുത്തരും ഉപയോഗിക്കുന്ന ഡാറ്റയുടെ അളവനുസരിച്ചാണ് ഇന്റർനെറ്റ് സേവനദാതാവ് പണം ഈടാക്കുന്നത്.  ഇത്തരത്തിലുള്ള എല്ലാ ഡാറ്റയ്ക്കും തുല്ല്യ പരിഗണനകൊടുക്കുന്ന രീതിയിലുള്ള ഇന്റർനെറ്റിനെ ന്യൂട്രൽ ഇന്റർനെറ്റ് എന്നു പറയുന്നു.  ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാരും ഗവണ്മെന്റും ഈ ഡാറ്റയെ പക്ഷപാതപരമായി കാണുന്നില്ല. ഒരേ അളവിലുള്ള ഡാറ്റ ഉപയോഗിക്കുന്നതിന് (അത് വീഡീയോയോ ടെക്സ്റ്റോ ഇമേജോ എന്തുമാവട്ടെ) ഉപയോക്താവിന് ഒരേ ചിലവായിരിക്കും. എന്തു തരത്തിലുള്ള സേവനമാണ് ഇന്റർനെറ്റിൽ നിന്ന് ഉപയോഗിക്കണ്ടത് എന്ന് അതിനുള്ള ചിലവിനെക്കുറിച്ച് ചിന്തിക്കാതെ തന്നെ ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ നിങ്ങൾ ഒരു ബ്ലോഗോ‌ വെബ്‌‌സൈറ്റോ ആരംഭിക്കുകയാണെങ്കിൽ ഒരു ഇന്റർനെറ്റ് ഉപയോക്താവിന് ഗൂഗിളോ ഫേസ്‌‌ബുക്കോ ഉപയോഗിക്കുന്നതുപോലെത്തന്നെ നിങ്ങളുടെ സേവനവും ലഭ്യമാവണം,  നിങ്ങൾ എത്ര ചെറിയവനോ വലിയവനോ ആവട്ടെ, പണക്കാരനോ പാവപ്പെട്ടവനോ ആവട്ടെ, ന്യൂട്രൽ ഇന്റർനെറ്റിലെ നിങ്ങളുടെ ലഭ്യത മറ്റേതൊരു സേവനത്തിന്റേതുമെന്നതുപോലെത്തന്നെയായിരിക്കും

ഓപ്പൺ ഇന്റർനെറ്റ്

സ്വതന്ത്രമായ സ്റ്റാൻഡേഡുകളാൽ പ്രവർത്തിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള  ന്യൂട്രലായിട്ടുള്ള ഇന്റർനെറ്റിനേയും ഇത്തരത്തിൽ ലഭ്യമാവുന്ന റിസോഴ്സുകളേയും ചേർത്ത് ഓപ്പൺ ഇന്റർനെറ്റ് എന്നു പറയുന്നു. ഓപ്പൺ ഇന്റർനെറ്റിന്റെ പ്രവർത്തന മാതൃക സുതാര്യമായിരിക്കും.  ഓപ്പൺ ഇന്റർനെറ്റ് സ്വതന്ത്രമായ മാർക്കെറ്റിന് സമമാണ്. ഓപ്പൺ ഇന്റർനെറ്റിലൂടെ വിപണനം നടത്താനും ലാഭമുണ്ടാക്കാനും എല്ലാവർക്കും തുല്യ അവകാശമായിരിക്കും. ഒരു പ്രത്യേക സെർവീസിനേയോ കമ്പനിയേയോ  ഓപ്പൺ ഇന്റർനെറ്റ് പക്ഷപാതപരമായി സഹായിക്കുന്നില്ല.

എന്താണ് ഫ്രീ ഫ്രീബേസിക്‌സ്

ഏതാനും വെബ് സേവനങ്ങൾ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനു വേണ്ടി സോഫ്റ്റ്‌‌വെയർ ഭീമനായ ഫേസ്‌‌ബുക്കും ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാരും ചേർന്ന്(ഇന്ത്യയിൽ ഇപ്പോൾ റിലയൻസ്) ലഭ്യമാക്കാനുദ്ദേശിക്കുന്ന ഒരു പദ്ധതിയാണ്  ഫ്രീബേസിക്‌സ്. നേരത്തെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്നറിയപ്പെട്ടിരുന്ന ഇത് ഇന്റർനെറ്റ് എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിട്ടതിനാൽ ഫ്രീബേസിൿസ് എന്ന പേരിൽ പുനരവതരിപ്പിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുകൾ ഇതിനെ മതിലുകളുള്ള ഉദ്യാനം (walled garden) എന്നു വിശേഷിപ്പിക്കുന്നു. ഫ്രീബേസിൿസിലൂടെ ഒരു തുറന്ന ഇന്റർനെറ്റ്(Open Internet) ഉപയോക്താവിന് ലഭ്യമാവുന്നില്ല. ഓൺലൈനായ ഏതാനും സേവനങ്ങളോടുകൂടിയ ദ്വീപുകൾ സൃഷ്ടിക്കാനേ ഫ്രീബേസിക്‌സ് പോലുള്ള സംരംഭങ്ങൾക്ക് സാധിക്കൂ..

ഫ്രീബേസിക്‌സ് നെറ്റ് ന്യൂട്രാലിറ്റിക്കും ഓപ്പൺ ഇന്റർനെറ്റിനും എതിരാവുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതെങ്ങനെ?

 • ഫ്രീബേസിക്‌സ് ആളുകളെ ഓൺലൈനിലെത്തിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഫേസ്ബുക്കും അവരുടെ പാർട്ണർ സർവീസുകളും സൗജന്യമായി ഉപയോക്താക്കളിലെത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം, ഫ്രീബേസിൿസ് പാർട്ണർമാരല്ലാത്ത സേവനങ്ങൾ ഉപയോഗിക്കാൻ ഉപയോക്താവ് പണം മുടക്കേണ്ടതായി വരും, ഫേസ്ബുക്കിനോടും അതിന്റെ പാർട്ണർ കമ്പനികളോടും പക്ഷപാതമുള്ള ഒരു നെറ്റ്‌‌വർക്കായിരിക്കും ഫ്രീബേസിൿസ് നല്കുന്നത് എന്നു ചുരുക്കം.
 •  ഫ്രീബേസിക്‌സ് ഒരു ഓപ്പൺ പ്ലാറ്റ്‌‌ഫോം അല്ല. ഫ്രീബേസിക്സിന്റെ ടെക്നിക്കൽ ഗൈഡ് ലൈനുകൾ തീരുമാനിക്കുന്നത് ഫേസ്ബുക്കാണ്, അതിൽ മാറ്റം വരുത്താനുള്ള അധികാരവും ഫേസ്ബുക്കിനുണ്ട് ഫ്രീബേസിൿസിന്റെ ഭാഗമായ സേവനങ്ങളെ നിഷേധിക്കാനുള്ള അധികാരവും ഫേസ്ബുക്കിനുണ്ട്. ഫേസ്ബുക്കിന്റെ നിബന്ധനകൾക്ക് വിധേയമായ സേവനങ്ങൾ മാത്രമേ ഫ്രീബേസിക്സിലൂടെ ലഭ്യമാവുള്ളൂ.. വിചിത്രമായ കാര്യമെന്താണെന്നു വെച്ചാൽ അമേരിക്കയിൽ ‘നിബന്ധനകളില്ലാത്ത ഇന്നോവേഷൻ’ (permissionless innovation‌‌) എന്ന ആശയത്തിന്റെ വക്താക്കളാണ് ഫേസ്ബുക്ക്.
 •  ഫ്രീബേസിക്‌സീലൂടെ  ലഭ്യമായ സേവങ്ങൾ ഉപയോഗിക്കുമ്പോൾ ഓരോ ഉപയോക്താവും  എന്തൊക്കെ സേവനങ്ങളാണ് ഉപയോകിക്കുന്നതെന്നും ഏതൊക്കെ രീതിയിലാണ് ഉപയോഗിക്കുന്നത് എന്നതും സംബന്ധിച്ച വിവരങ്ങൾ ഫേസ്‌‌ബുക്ക് ട്രാക്ക് ചെയ്യുന്നു. വ്യക്തികേന്ദ്രീകൃതമായ പരസ്യങ്ങളുപയോഗിച്ചാണ് ഫേസ്‌‌ബുക്ക് വരുമാനമുണ്ടാക്കുന്നത് എന്നിരിക്കേ ഓരോ വ്യക്തികളുടേയും ഇന്റർനെറ്റ് ഉപയോഗത്തെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത് ഫേസ്ബുക്കിന് വാണിജ്യപരമായ നേട്ടങ്ങളെ സഹായിക്കും, സങ്കീർണ്ണമായ പ്രൈവസി ലംഘനങ്ങൾക്കും ഇത് കാരണമാവും
 • ഇതുവരെ ഇന്റർനെറ്റുമായി പരിചയിച്ചിട്ടില്ലാത്ത ഉപയോക്താക്കൾ ആദ്യമായി ഉപയോഗിക്കുന്ന സേവനങ്ങൾ സ്വാഭാവികമായും  ആളുകൾ തുടർന്നും ഉപയോഗിക്കും, ഇത്തരത്തിൽ മാർക്കറ്റിലേക്ക് നേരത്തേ കടന്നു ചെല്ലുക എന്ന ഉദ്ദേശത്തിനായി ചാരിറ്റി എന്ന പഞ്ചസാരപ്പുതപ്പിനാൽ മറച്ച് അവതരിപ്പിച്ചിരിക്കുന്ന തികഞ്ഞ വാണിജ്യോദ്ദേശത്തോടെയുള്ള ഒരു സംരംഭമാണ് ഫ്രീ ബേസിൿസ്
 • കോടിക്കണക്കിനു രൂപ ചിലവു ചെയ്ത് തെറ്റിദ്ധാരണാജനകമായ വിവരങ്ങളടങ്ങിയ  പരസ്യങ്ങളിലൂടെ  (പത്രങ്ങളിലോരോന്നിലും  മൂന്നും നാലും ഫുൾ പേജ് പരസ്യങ്ങളും, കൂറ്റൻ ബിൽ ബോർഡുകളും അടക്കം) ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫേസ്‌‌ബുക്ക്. (ഉദാഹരണത്തിൻഫ്രീബേസിക്‌സ്സിലൂടെ  കാർഷിക നേട്ടമുണ്ടാക്കിയ വ്യക്തി എന്ന് പരസ്യത്തിലൂടെ അവതരിപ്പിച്ച കർഷകൻ ഫ്രീബേസിക്സിനും രണ്ടു വർഷങ്ങൾക്ക് മുൻപേ തന്നെ ഇന്റർനെറ്റിൽ സജീവമായിരുന്ന വ്യക്തിയാണെന്ന് അടുത്തിടെ കണ്ടെത്തുകയുണ്ടായി)

ഇന്ത്യൻ ഗവണ്മെന്റ് സംരംഭങ്ങളിലൂടെയും, സാധാരണരീതിയിലുള്ള ബോധവത്കരണത്തിലൂടെയും  റൂറൽ ഇന്ത്യയിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നതിൽ നാം ഫലപ്രദമായ പാതയിൽ തന്നെയാണ്.  നെറ്റ് ന്യൂട്രാലിറ്റിയെ ബാധിക്കാത്ത, ഓപ്പൺ ഇന്റർനെറ്റിനെ പിന്തുണക്കുന്ന മറ്റു പദ്ധതികളുമുണ്ടെന്നിരിക്കേ..ഫ്രീബേസിക്‌സ് പോലുള്ള ആപത്കരമായ പദ്ധതികൾ ഇന്ത്യക്ക് ആവശ്യമില്ല. സാധാരണക്കാർക്ക് സൗജന്യമായിത്തന്നെ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള റിസോഴ്സുകൾ ഗവണ്മെന്റിനുണ്ട്. സ്വകാരമേഖലയിലും ഫലപ്രദമായ ഇതരമാതൃകകൾ ലഭ്യമാണ്. ഇന്ത്യക്കാരുടെ ഇന്റർനെറ്റ് എക്കോ സിസ്റ്റത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള ഫ്രീബേസിൿസ് പോലുള്ള സംരംഭങ്ങൾക്കുമേൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ  സോഫ്‌‌റ്റ്‌‌വെയർ, സർവീസ് പ്രൊവൈഡർ ഭീമന്മാരുടെ ലാഭക്കൊതിക്കും വാണിജ്യലാക്കിനും മുന്നിൽ അഭിപ്രായ പ്രകടനസ്വാതന്ത്ര്യവും സ്വതന്ത്രമായ ഇന്റർനെറ്റ് എന്ന ആശയവും നാം അടിയറവു വെക്കേണ്ടി വരും.

ഗവണ്മെന്റ് റെഗുലേറ്ററി അഥോറിറ്റിയായ TRAI യെ പൊതുജനാഭിപ്രായം എന്തെന്നറിക്കാനുള്ള  അവസാന തിയ്യതി ജനുവരി ഏഴ് വരെയാണ്.  സ്വതന്ത്രമായ ഒരു ഇന്റർനെറ്റിനായി ന്യൂട്രലായുള്ള ഇന്റർനെറ്റ് സേവനലഭ്യതക്കായി ഉടൻ തന്നെ http://savetheinternet.in എന്ന വെബ്‌‌സൈറ്റ് വഴി TRAI ക്ക് മെയിലക്കുക.

Posted in Democracy, Freedom, Hactivism, Internet Freedom, Net Neutrality, People, Published Elsewhere, മലയാളം.

Tagged with , , , , .


Deep Focus | ഫ്രീ ബേസിക്സ്, ഇന്റർനെറ്റ്‌ സ്വാതന്ത്യം ഇല്ലാതാക്കുന്നോ ?

ഫ്രീ ബേസിക്സ്, ഇന്റർനെറ്റ്‌ സ്വാതന്ത്യം ഇല്ലാതാക്കുന്നോ ? എന്ന വിഷയത്തില്‍ മീഡിയ വണ്‍ ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. അതിന്റെ വീഡിയോ ചുവടെ.

 

Posted in Democracy, Internet Freedom, Net Neutrality, People, Published Elsewhere, Tv Discussion, മലയാളം.

Tagged with , , , , .


എന്തുകൊണ്ട് ഫേസ്‌ബുക്ക് ‘ഫ്രീ ബേസിക്സ്’നെ നിങ്ങൾ പിന്തുണച്ചുകൂടാ?

ന്യൂസ് മിനുട്ടില്‍ പ്രസിദ്ധീകരിച്ചത്

‘നെറ്റ് ന്യൂട്രാലിറ്റി’ ആക്റ്റിവിസത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോകുന്നത്. ഇന്റർനെറ്റ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ ഇന്റർനെറ്റ് അധിഷ്ഠിത സംരംഭകരും അഭിഭാഷകരും എയർടെലും ഫേസ്‌ബുക്കും പോലുള്ള കമ്പനികൾക്ക് എതിരെ രംഗത്തുണ്ട്. എന്താണ് യഥാർത്ഥത്തിൽ നെറ്റ് ന്യൂട്രാലിറ്റി? എന്തുകൊണ്ടാണ് അവർ നെറ്റ്‌ന്യൂട്രാലിറ്റിക്ക് എതിരെ പോരാടുന്നത്? ഫ്രീ ബേസിക്സിലുള്ള പ്രശ്നമെന്താണ്? പ്രശ്നം മനസ്സിലാക്കാനും ശരിയായ തീരുമാനം എടുക്കാനും  ആളുകളെ ബോധവത്കരിക്കുന്നതിനായി ന്യൂസ് മിനുട്ട് പ്രസിദ്ധീകരിച്ച വീഡിയോ

 

Posted in Democracy, Hactivism, Internet Freedom, Net Neutrality, People, Published Elsewhere, Video, മലയാളം.

Tagged with , , , .


Books Read in 2015

നിരക്ഷരൻ മനോജേട്ടന്റെ ലിസ്റ്റിന്റെ ഇൻസ്പിരേഷന്റെ ഫലമായി  2015 ൽ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ്

പുസ്തകങ്ങൾ വായിച്ച ഓഡറിൽ (as per the Goodreads records)
1. The City of joy – by Dominique Lapierre
2. The honey gatherers – by Mimlu Sen
3. Adultery – by Paulo Coelho
4. 20 Things I Learned about Browsers and the Web – by Min Li Chan
5. How to be a programmer – by Robert L. Read
6. Your Guide to Healthy Sleep – by National Heart, Lung, and Blood Institute
7. Guide to OCR for Indic Scripts – Document Recognition and Retrieval – editted by Venu Govindaraju
8. Fanny Hill, or Memoirs of a Woman of Pleasure by John Cleland
9. Management Tips: From Harvard Business Review – by Harvard Business School Press
10. ഒരു ഫോട്ടോഗ്രാഫറുടെ ഓര്‍മ്മക്കുറിപ്പുകള്‍ – by Raymond Depardon
11. ബ്ലഡി മേരി – by Subhash Chandran
12. Working On My Novel by Cory Arcangel
13. മാംസനിബദ്ധമല്ല രാഗം – by V T Gopalakrishnan
14. ഫ്രാന്‍സിസ് ഇട്ടിക്കോര – by T.D. Ramakrishnan
15. പുസ്തകങ്ങളും മനുഷ്യരാണ്‌ – by by Sreedharan N
16. ചിട്ടിക്കാരന്‍ യൂദാസ് ഭൂത-വര്‍‌ത്തമാന കാലങ്ങള്‍‌ക്കിടയില്‍ – by Sandhyamary
17. Getting Real: The smarter, faster, easier way to build a successful Web application – by Jason Fried
18. മലബാർ വിസിലിങ്ങ് ത്രഷ് – by Santhosh Echikkanam
19. കെ.വി. അനൂപിന്റെ കഥകള്‍ – by KV Anoop
20. Pedro Paramo – by Juan Rulfo
21. തകര (ഗ്രാഫിൿ നോവൽ) – by Padmarajan, illustrated by K P Muraleedharan
22. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതാപരിഭാഷകൾ – by Balachandran Chullikkad
23. അമൃതാനന്ദമയീ മഠം – ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ – John Brittas/Gail Tredwell
24. ശ്വാസം – by Santhosh Echikkanam
25. വംശാനന്തര തലമുറ – by VR Sudheesh
26. മ് – by Shobasakthi / TD Ramakrishnan
27. വെയിൽ തിന്നുന്ന പക്ഷി – by A Ayyappan
28. നട്ടുച്ചകളുടെ പാട്ട് അഥവാ മീൻ പൊരിക്കുന്ന മണം – by വിഷ്ണു പ്രസാദ്
29. The Man Who Planted Trees – by Jean Giono
30. സിൽവിയ പ്ലാത്തിന്റെ മാസ്റ്റർപീസ് – by Sreebala K Menon
31. ഒകേവാഞ്ചോയുടെ സാഹസങ്ങൾ – by ശൂരനാട് രവി
32. കവിമതം ആനന്ദാനുഭൂതിയോ? – by Abdul Hakeem A K
33. ബുൿസ്റ്റാൾജിയ – by PK Rajaseskharan
34. മഴയിൽ പറക്കുന്ന പക്ഷികൾ – by KR Meera
35. The Story of a Shipwrecked Sailor – by Gabriel Garcí­a Márquez
36. കഥയില്ലാത്ത കഥകൾ – by Jenith Kachappilly
37. ഗബ്രിയേൽ ഗാർസിയ മാർക്വേസ് ജീവിതവും എഴുത്തും – by S. Jayachandran Nair
38. പ്രിയപ്പെട്ട ഗാബോ – by R. V. M. Divakaran
39. മാർക്കേസിന്റെ നാട്ടിലും വീട്ടിലും – by Madhu S Nair
40. മാർക്വിസ് വായന; ജീവിതപുസ്തകവും പുസ്തകജീവിതവും – by K. Jeevankumar
41. Aura – by Carlos Fuentes
42. പ്രേമലേഖനം (ഗ്രാഫിൿ നോവൽ) – by Vaikom Muhammad Basheer/illustrated by K P Muraleedharan
43. നൂറു സിംഹാസനങ്ങൾ – by Jeyamohan
44. ഇങ്ങിനെയും ഒരു സിനിമാക്കാലം – by Akbar Kakkattil
45. ഓർമ്മക്കിലുക്കം – by Priyadarsan
46. അഷിതയുടെ ഹൈകു കവിതകൾ -by Pk Ashita
47. Black Coffee (Hercule Poirot, #7) – by Agatha Christie
48. The Mysterious Affair at Styles (Hercule Poirot, #1) – by Agatha Christie
49. The Murder on the Links (Hercule Poirot, #2) – by Agatha Christie
50. മരങ്ങളും മനുഷ്യരും & തത്വദീക്ഷയില്ലാത്ത ജീവിതം – by Henry David Thoreau (Translated by Shyam Balakrishnan and Geethi Priya)
51. യത്തീമിന്റെ നാരങ്ങാമിഠായി by P.t. MUhamed Sadik
52. ഇലവീട് – by Meera Ramesh
53. വയലറ്റിനുള്ള കത്തുകൾ – by Kuzhur Wilson
54. The Harmonica – by Tony Johnston
55. ചന്ദനപ്പാവ – by സിപ്പി പള്ളിപ്പുറം
56. കൃഷിനന്മകളുടെ കാവൽക്കാർ – by P.t. Muhamed Sadik
57. ഒരു ഹിജഡയുടെ ആത്മകഥ – by A. Revathi
58. സംഘസാഹിത്യം (എം.കെ. മാധവൻനായർക്ക് വികെഎൻ അയച്ച കത്തുകൾ) – by VKN

Posted in Books, Life.

Tagged with .


Onam Special Hashtag with ICU (International Chalu Union) | Tv New

ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അംഗങ്ങള്‍ ടിവി ന്യൂ ചാനലിലെ ഹാഷ്ടാഗ് പരിപാടിയുടെ ഓണം സ്പെഷല്‍ എപ്പിസോഡില്‍

 

Posted in Fun, International Chalu Union, Life, Tv Discussion, Video, മലയാളം.

Tagged with , , .


ചില വല്ല്യേട്ടൻ പരീക്ഷണങ്ങളുടെ കഥകളും കഥയില്ലായ്മകളും

മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്

ണ്ണൂറ്റി അൻപത്തൊൻപത് അശ്ലീല-വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ നിശബ്ദമായി നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മാറിവരുന്ന ഗവണ്മെന്റുകൾക്ക് ഇന്റനെറ്റ് എന്നും ഒരു കീറാമുട്ടി തന്നെയായിരുന്നു. ദ്രുതഗതിയിൽ വളരുന്ന സാങ്കേതികവിദ്യയുടെ അനേകായിരം കൈകളെക്കുറിച്ച് തെല്ലും ബോധമില്ലാതെ, ഇന്റർനെറ്റിലെ വിവരവിനിമയത്തിന്റെ നിയന്ത്രണം തങ്ങളുടെ മർക്കടമുഷ്ടിയിലൊതുക്കാമെന്ന ഗവണ്മെന്റിന്റെ കുടിലചിന്തകൾ ഇതിനു മുൻപും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയമായിട്ടുണ്ട്. വിവിധ ലോക രാഷ്ട്രങ്ങൾ നടത്തിവരുന്ന ഇന്റർനെറ്റ് സെൻസർഷിപ്പിങ്ങിനെയും സർവൈലൻസിനെയും പറ്റി പഠിക്കുന്ന ഓപ്പൺനെറ്റ് ഇനീഷ്യേറ്റീവ്, ഇന്ത്യയെ സെലക്റ്റീവ് ഫിൽട്ടറിങ് നടത്തുന്ന രാജ്യങ്ങളിലൊന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.

 

(സോഴ്സ് : OpenNet Initiative Report)

ഈ സെലക്റ്റീവ് ഫിൽട്ടറിങ്, പൊളിറ്റിക്കൽ,സോഷ്യൽ കണ്ടന്റുകളിന്മേലും ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഓപ്പൺനെറ്റ് ഇനീഷ്യേറ്റീവിന്റെ റിപ്പോർട്ടിൽ ടെക്നോളജിയെക്കുറിച്ച് അറിവില്ലാതെ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനെയും , വ്യക്തമായ കാരണങ്ങളില്ലാതെ വെബ്സൈറ്റുകൾക്ക് മേൽ നിരോധനം അടിച്ചേല്പിക്കുന്നതിനെയും എതിരെ പരിഹാസങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുള്ള കാര്യം എടുത്തു പറയുന്നുണ്ട്.

ഇന്റർനെറ്റ് സെൻസറിങ് രീതികൾ – പ്രായോഗികത

പ്രശ്നമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന വെബ്സൈറ്റുകളിൽ നിന്ന് കണ്ടന്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതും, വെബ്സൈറ്റുകൾ മൊത്തത്തിൽ നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള Take Down നോട്ടീസുകൾ നല്കുന്നതും, വിവിധ കാരണങ്ങൾ നിരത്തി സേർച്ച് എഞ്ചിനുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതുമൊക്കെ ഇന്റർനെറ്റ് സെൻസറിങ്ങിനുപയോഗിക്കപ്പെടുന്ന സർവ്വസാധാരണ രീതികളാണ്. എന്നാൽ പ്രസ്തുത വെബ്സൈറ്റുകൾ ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങൾക്കനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കപ്പെടുക എന്നതിനാൽ തന്നെ ഇത്തരം സെൻസർഷിപ്പ് രീതികൾ പൂർണ്ണമായും ഫലപ്രദമാവാറില്ല.

(ഗൂഗിൾ സേർച്ചിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ട് ഇന്ത്യാഗവണ്മെന്റിൽ നിന്ന് ഗൂഗിളിന് ലഭിച്ച നിർദ്ദേശങ്ങളുടെ വിവരങ്ങൾ 2014 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ)

ഇത്തരം അവസരങ്ങളിൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരോട് വെബ്സൈറ്റുകളിലേക്കുള്ള വിവരവിനമയം വിച്ഛേദിക്കാനാവശ്യപ്പെടുക എന്നതാണ് സ്വാഭാവികമായി അവലംബിക്കുന്ന മാർഗ്ഗം ഇപ്പോൾ നടന്നിട്ടുള്ള അശ്ലീലസൈറ്റുകളുടെ നിരോധനവും ഇപ്രകാരം തന്നെയാണ്

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് വിവിധരീതിയിൽ ഈ നിരോധനം നടപ്പിൽ വരുത്താവുന്നതാണ്. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവറിന്റെ ഐപി അഡ്രസ്സ് കരിമ്പട്ടികയിൽ പെടുത്തി ആ ഐപി അഡ്രസ്സിലേക്കുള്ള കണക്ഷനുകൾ അനുവദിക്കാതിരിക്കൽ, ഡൊമൈൻ നെയിമുകളെ ഐപി അഡ്രസ്സുകളുമായി മാപ്പ് ചെയ്യുന്ന ഡി.എൻ.എസ് സിസ്റ്റങ്ങളിൽ ഇടപെട്ട് പ്രസ്തുത ഡൊമൈനിലേക്കുള്ള ട്രാഫിക്കുകൾ വഴിതിരിച്ചു വിടൽ, യൂആറെല്ലുകളിൽ മുൻനിശ്ചയിച്ച വാക്കുകളുടെ സാന്നിധ്യമുണ്ടോ എന്ന് നോക്കി അവ ബ്ലോക്കു ചെയ്യൽ എന്നിവയൊക്കെ സാധാരണയായി പിന്തുടരപ്പെടുന്ന രീതികളാണ്. ഇവയൊന്നും തന്നെ പൂർണ്ണമായും ഫലപ്രദമല്ല. വിർച്വൽ പ്രൈവറ്റ് നെറ്റ്‌‌വർക്കുകളും പ്രോക്സി സെർവീസുകളുമെന്നു തുടങ്ങി പലമാർഗ്ഗങ്ങളുപയോഗിച്ച് ഇത്തരം നിരോധനങ്ങളെ മറികടക്കാനാവും. മാത്രമല്ല, ഇന്റർനെറ്റിൽ കണ്ടന്റ് ലഭ്യമാവുക ഒരു തരത്തിലൂടെ മാത്രമല്ല. വെബ്സൈറ്റുകൾ/ഡെഡിക്കേറ്റഡ് പോർട്ടലുകൾ എന്നത് അതിലൊരു വഴിമാത്രമാണ്. ഫയൽഷെയറിങ് വഴിയും ന്യൂസ് ഗ്രൂപ്പുകളിലൂടെയും ഡിസ്കഷൻ ഫോറങ്ങളിലൂടെയും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത രീതിയിലൂടെയാണ് ഇന്റർനെറ്റിലൂടെ കണ്ടന്റ് ഷെയർ ചെയ്യപ്പെടുന്നത്. അത് പൂർണ്ണമായി തടയിടൽ നടക്കാത്ത കാര്യമാണ്. ഇങ്ങനെ ന്യൂസ് ഗ്രൂപ്പുകളും ഡിസ്കഷൻ ഫോറങ്ങളും നിരത്തിപ്പിടിച്ച് ബ്ലോക്കു ചെയ്യുന്നത് അവയിൽ വരുന്ന മറ്റു കണ്ടന്റുകളെയും (Non porn content) ലഭ്യമല്ലാതാക്കാനിടവരുത്തും. അത്തരം സെൻസർഷിപിന്റെ കഥയില്ലായ്മയിലേക്ക് കടക്കേണ്ടല്ലോ..

ഏകദേശകണക്കുകളനുസരിച്ച് ഏതാണ്ട് 40 മില്ല്യണോടടുത്ത് പോൺസൈറ്റുകളുണ്ട്. 857 സൈറ്റുകൾ മേൽപ്പറഞ്ഞ രീതികളിലൊന്നുപയോഗിച്ച് നിരോധിക്കുന്നത് കടലിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരിക്കളയുന്നതുപോലെയാണ്. അതല്ലെങ്കിൽ പോൺസൈറ്റുകൾ കണ്ടുപിടിക്കാനും കാണുന്നമുറയ്ക്ക് കരിമ്പട്ടികയിൽ പെടുത്താനും പ്രത്യേക സംഘത്തെ ഇരുത്തേണ്ടി വരും. സാമ്പത്തികമായും ഇതു പ്രായോഗികമല്ല.
വൈൽഡ് കാർഡ്സ് ഉപയോഗിച്ച് ബ്ലോക്കു ചെയ്യുന്ന രീതികൾ കോർപ്പറേറ്റുകളിൽ സാധാരണമാണ്. അശ്ലീലം എന്ന് കരുതുന്ന ഉള്ളടക്കങ്ങളെ കണ്ടെത്താനുപയോഗിക്കുന്ന കീവേഡുകൾ ഉള്ള സൈറ്റുകൾ മറ്റുകാര്യങ്ങളെ പരിഗണിക്കാതെ ബ്ലോക്കു ചെയ്യുന്ന രീതിയാണിത്. ഉദ്ദേശിക്കാത്ത തരത്തിലുള്ള സൈറ്റുകൾ പോലും പലപ്പോഴും ഈരീതിയിൽ ബ്ലോക്കു ചെയ്യപ്പെടും എന്നതിനാലും, മേൽപ്പറഞ്ഞ കാരണങ്ങളാലും ഇതും ഒരു ഫലപ്രദമായ രീതിയല്ല. (‘sex’ എന്ന വാക്ക് ബ്ലാൿലിസ്റ്റ് ചെയ്തതിന്റെ ഫലമായി sensex വെബ്സൈറ്റുകളും sensex ന്റെ വിക്കിപ്പീഡിയ പേജും ലഭ്യമാവാതിരുന്ന കഥ പലപ്പോഴും തമാശയായി പറയാറുണ്ട്.) മറ്റൊരു മാർഗ്ഗമുള്ളത് ISP ലെവലിലൂടെ നടക്കുന്ന എല്ലാ വിവരവിനിമയങ്ങളും പാക്കറ്റ് ലെവലിൽ നിരീക്ഷിച്ച് ഓരോ ഡാറ്റാ പാക്കറ്റുകളിലും നിരോധിക്കപ്പെട്ട വിവരങ്ങളുണ്ടെങ്കിൽ അത്തരം വിവരവിനിമയങ്ങൾ തടയുക എന്നതാണ്. ഈ മാർഗ്ഗത്തിനും പ്രധാനമായും രണ്ടു തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റാപാക്കറ്റുകൾ സാധാരണഗതിയിൽ ഇത്തരത്തിൽ പരിശോധിക്കാൻ പറ്റില്ല. അതിനാൽ തന്നെ ഇത് പൂർണ്ണമായ തലത്തിലുള്ള ഫിൽട്ടറിങ് ഈ രീതിയിലൂടെ നടപ്പിലാക്കാനും പറ്റില്ല. മറ്റൊരു പ്രധാനപ്രശ്നം ഈ രീതിയിൽ പാക്കറ്റുകൾ നിരീക്ഷിക്കാൻ ISP കളെ ചുമതലപ്പെടുത്തിയാൽ അത് എൻക്രിപ്റ്റ് ചെയ്യപ്പെടാത്ത എല്ലാ വിവരവിനിമയവും നിരീക്ഷിക്കാൻ അവർക്ക് അനുവാദം കൊടുക്കുന്നതിനു തുല്ല്യമാണ്. ഗുരുതരമായ പ്രൈവസി പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാവുക.

ചുരുക്കത്തിൽ ഒരു ജനാധിപത്യരാജ്യമെന്ന നിലക്ക് ഇന്ത്യയിൽ ഇന്റർനെറ്റ് സെൻസറിങ് ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുകയില്ല. പിന്നെ എന്തിനാണ് ഈ 857 സൈറ്റുകൾ ബ്ലോക്ക് ചെയ്തത്? ഈ ബ്ലോക്കു തന്നെ ഒട്ടും ഫലപ്രദമല്ല. ഇതു യു ആറെൽ ലെവലിലുള്ള ബ്ലോക്കാണ്. ഒരു പുതിയ ഡൊമൈൻ റെജിസ്റ്റർ ചെയ്യാൻ ആയിരം രൂപയിൽ താഴെ മാത്രമേ ചിലവുള്ളൂ.. ഈ എണ്ണൂറ്റമ്പത്തേഴിൽ ഭൂരിഭാഗമെണ്ണവും പുതിയൊരു ഡൊമൈൻ കൂടെ റെജിസ്റ്റർ ചെയ്യും ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്യും. അതായത് ഈ 857 സൈറ്റുകളെ തന്നെ കിട്ടില്ല എന്നു ഉറപ്പുവരുത്താൻ ഈ നിരോധനം കൊണ്ട് പറ്റില്ല.

 

നിരോധനം എന്തിന്?

ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാത്ത ഒരു നിരോധനം പിന്നെ എന്തിനാവും ഏർപ്പെടുത്തിയത്? പ്രധാനമായും രണ്ടുകാരണങ്ങൾ ഇതിനുപുറകിലുണ്ടാവാം. ഇന്റർനെറ്റിന്റെ സാങ്കേതികയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് ഒന്നാമത്തെ കാരണം. ഓരോ സാങ്കേതികവിദ്യയും എന്താണ്, എന്തിനാണ് എന്ന് വ്യക്തമായ ധാരണയില്ലാതെയും കൃത്യമായ പഠനങ്ങളില്ലാതെയും അധികാരഗർവ്വ് അടിച്ചേൽപ്പിക്കാനുള്ള ത്വരയുടെ മാത്രം പുറത്ത് ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്തിയ ചരിത്രം നമുക്കുണ്ട്. പ്രമുഖ സോഷ്യൽ കോഡിങ് വെബ്‌‌സൈറ്റായ ഗിറ്റ്‌‌ഹബ്ബ് (പ്രധാനപ്പെട്ട പല ഓപ്പൺസോഴ്സ് പ്രൊജക്റ്റുകളുടേയും സോഴ്സ് കോഡ് സംഭരിച്ചിരിക്കുന്നത് ഇവിടെയാണ്), വീഡിയോ ഷെയറിങ് സൈറ്റായ വിമിയോ, അറിവിന്റെ സ്വതന്ത്രലഭ്യതക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർക്കൈവ്, നിരവധി പേസ്റ്റ്ബിൻ സൈറ്റുകൾ മുതലായവ നിരോധിച്ചത് ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ്(കനത്ത പ്രതിഷേധത്ത തുടർന്ന് ഈ നിരോധനം പിന്നീട് പിൻവലിക്കപ്പെട്ടു). ഈ സൈറ്റുകളിലൂടെ ലഭ്യമാവുന്ന സേവനങ്ങളെന്ത് എന്ന പ്രാധമിക ബോധം പോലുമില്ലാതെയായിരുന്നു അന്നത്തെ നിരോധനം. സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രാധമിക വിവരങ്ങളോ, ആവശ്യമായ പഠനങ്ങളോ ഇല്ലാതെയാണ് പലപ്പോഴും ഗവണ്മെന്റ് ഇത്തരം തീരുമാനങ്ങളെടുക്കാറുള്ളത് എന്നത് ഈ ഉദാഹരണത്തിൽ നിന്ന് വ്യക്തമാണ്.

ഇന്റർനെറ്റിന്റെ വികേന്ദ്രീകൃതവ്യവസ്ഥയെക്കുറിച്ച് വേണ്ടത്ര അവഗാഹമില്ലാത്തതും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ‘ഇന്റർനെറ്റ് ഒന്നും മറക്കുന്നില്ല’ എന്നത് അധികാരസ്ഥാനത്തിരിക്കുന്നവർ മനസിലാക്കുന്നില്ല, സാമ്പ്രദായിക മാധ്യമങ്ങളെ സംബന്ധിച്ച് ഉറവിടത്തിൽ നിരോധനമേർപ്പെടുത്തൽ വളരെ എളുപ്പമാണ്, എന്നാൽ ഇന്റർനെറ്റിൽ ഒരിക്കൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ ഫീഡുകളും, ന്യൂസ് ഗ്രൂപ്പുകളും, ഫോറങ്ങളും, ടൊറന്റും എന്നു വേണ്ട ലമാർഗ്ഗങ്ങളിലൂടെ അത് ഉപയോക്താക്കളിലേക്കെത്തും. കൂടാതെ നിരോധിക്കപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിന് കൂടുതൽ പ്രിയപ്പെട്ടതാണ്. സ്ട്രൈസാന്റ് ഇഫക്റ്റ് എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. മറച്ചുവെക്കാനോ, നീക്കം ചെയ്യാനോ, സെൻസർ ചെയ്യാനോ ഉള്ള ശ്രമങ്ങൾ മൂലം പ്രസ്തുത വിവരങ്ങൾക്ക് ഉദ്ദേശിച്ചതിനേക്കാളധികം പ്രചാരം ലഭിക്കുന്നു. ഈയടുത്ത് നിരോധിക്കപ്പെട്ട ‘India’s daughter’ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ച അഭൂതപൂർണ്ണമായ പ്രചാരം ഇതിനുദാഹരണമാണ്.
ഇന്റർനെറ്റ് സെൻസറിങ്ങും സർവൈലൻസും കാര്യക്ഷമമായി എങ്ങിനെ ഉപയോഗിക്കാം എന്നതിലേക്കുള്ള പടിപടിയായ നീക്കത്തിനുള്ള തുടക്കമായും ഈ നിരോധനത്തെ വ്യാഖ്യാനിക്കാവുന്നതാണ്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് എളുപ്പത്തിൽ നിരോധിക്കാവുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അത് പോണോഗ്രഫിയാണ്. മറ്റെന്തു നിരോധിച്ചാലുമുണ്ടാവുന്നതിനേക്കാൾ കുറച്ച് പ്രധിഷേധമേ ഈ വിഷയത്തിലുണ്ടാവുകയുള്ളൂ.. പോണോഗ്രഫി കണ്ടന്റുകൾ നിരോധിച്ച് ‘Blocked as per dot order’ എന്ന മെസേജ് ആളുകൾക്ക് പരിചയപ്പെടുത്തുക എന്നത് ബുദ്ധിപൂർവ്വമായ ഒരു നീക്കമാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലിക്കോം ഓർഡർ പ്രകാരം സൈറ്റുകൾ നിരോധിക്കുന്നത് ഒരു സാധാരണ സംഭവമാണ് എന്ന ചിന്ത ആളുകളിലുണ്ടാക്കാൻ ഇത് സഹായിക്കും. പരിചയിച്ചുകഴിഞ്ഞാൽ പിന്നീട് ഒരു സോഷ്യൽ-പൊളിറ്റിക്കൽ കണ്ടന്റ് ഇത്തരത്തിൽ നീക്കം ചെയ്താലും ഇത് സ്വാഭാവികമല്ലേ എന്ന ചിന്ത ഭൂരിഭാഗമാളുകളിലും ഉണ്ടാക്കിയെടുക്കാൻ ഇത് സഹായിക്കും. അതല്ലാതെ ഇന്റർനെറ്റിന്റെ 30% ഓളം വരുന്ന പോണോഗ്രഫി സൈറ്റുകളിൽ എണ്ണൂറോളമെണ്ണം നിരോധിക്കുന്നതിലൂടെ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിക്കുകയില്ല. ഇപ്പോൾ ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാർക്ക് പ്രശ്നമില്ലെന്നു തോന്നുന്ന സൈറ്റുകൾ ലഭ്യമാക്കാമെന്ന നിർദ്ദേശം ഗവണ്മെന്റ് കൊടുത്തു കഴിഞ്ഞു. സംസ്കാരത്തിനു യോജിക്കാത്തത് എന്ന കാരണത്താൽ നിരോധിക്കപ്പെട്ട സൈറ്റുകൾ പ്രശ്നമില്ലെന്നു തോന്നുന്നവ പുനഃസ്ഥാപിച്ചുകൊള്ളൂ എന്ന് ഒരാഴ്ചക്കുള്ളിൽ മാറ്റിപ്പറയുകയാണെങ്കിൽ, സാംസ്കാരികമായ കാരണങ്ങൾ അത്ര പ്രധാനമുള്ളതല്ല എന്നല്ലേ മനസിലാക്കേണ്ടത്? അങ്ങിനെയാണെങ്കിൽ ഇതൊരു പരീക്ഷണമല്ലാതെ മറ്റെന്താണ്? ജനങ്ങളുടെ പ്രതികരണം, നിരോധനത്തെ ആളുകൾ എങ്ങിനെ മറികടക്കുന്നു, ഇനിയൊരിക്കൽ ആവശ്യമുള്ളപ്പോൾ ഫലപ്രദമായ മാർഗ്ഗങ്ങളെന്തൊക്കെ, ഏതൊക്കെ നിയമങ്ങളുപയോഗിച്ചാൽ എതിർപ്പുകളെ മറികടക്കാം എന്നൊക്കെ പഠിക്കാനുള്ള ഒരു പരീക്ഷണം.
ഒരു വലിയ മഞ്ഞുമലയുടെ മുകൾഭാഗം മാത്രമാണിത്. ഒരു സർവൈലൻസ് സ്റ്റേറ്റിലേക്കുള്ള നടത്തത്തിന്റെ ദൃശ്യമായ ഒരു ചുവട്. സാധാരണക്കാരന്റെ ദൃഷ്ടികോണുകൾക്ക് പുറത്ത്, അണിയറകളിൽ പടപ്പുറപ്പാട് നടക്കുന്നുണ്ടാവണം, ഇത്തരത്തിൽ വെളിപ്പെടുന്ന സംഭവങ്ങൾക്കനുസരിച്ച് അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും വിലകല്പിക്കുന്ന വ്യക്തികളോരോരുത്തരും ജാഗരൂഗരാവേണ്ടതുണ്ട്. വല്ല്യേട്ടൻ കണ്ണുതുറക്കാൻ ശ്രമിക്കുകയാണ്. കൃത്യമായി എതിർത്തില്ലെങ്കിൽ, പ്രതിരോധിച്ചില്ലെങ്കിൽ ആ കണ്ണുകൾ നമ്മളെ നിരീക്ഷിച്ചു തുടങ്ങും.

Posted in Democracy, Freedom, Hactivism, Internet Freedom, People, Published Elsewhere.

Tagged with , , .